Monday, December 29, 2025

ലേയിലും ലഡാക്കിലും ഭൂചലനം, ആളപായമില്ല

ലഡാക്ക്: ജമ്മു കശ്മീരിലെ ലേയിലും ലഡാക്കിലും അടക്കം മൂന്നിടത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലേയിലും ലഡാക്കിലും അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനമുണ്ടായ മൂന്ന് സ്ഥലങ്ങളിലും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

പുർച്ചെ 4.33നാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ലേയിലും ലഡാക്കിലും കൂടാതെ കിശ്ത്വർ ജില്ലയിലും ശക്തി കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടു.

പുലർച്ചെ 1.10ന് റിക്ടർ സ്കെയിലിൽ 3.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം.

Related Articles

Latest Articles