മുബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബാബ സിദ്ദീഖ് പാർട്ടി വിട്ട് എൻഡിഎ സഖ്യത്തിലേക്ക്. മഹാരാഷ്ട്ര മുൻ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. എൻസിപിയുടെ ഔദ്യോഗി പക്ഷമായ അജിത് പവാറ് വിഭാഗത്തിലാകും ബാബ സിദ്ദീഖ് ചേരുക.
48 വർഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിക്കുകയാണെന്ന് എക്സിലൂടെ ബാബ സിദ്ദീഖ് പറഞ്ഞു. യാത്ര അതിമനോഹരമായിരുന്നുവെന്നും എന്നാല്‍ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും ബാബ സിദ്ദീഖ് പറഞ്ഞു. യാത്രയിൽ ഒപ്പമുണ്ടായിരുന്നവർക്ക് നന്ദിയെന്നും ബാബ സിദ്ദീഖ് കൂട്ടിച്ചേർത്തു. 1977 മുതൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന ബാബ സിദ്ദീഖ് രാജി പ്രഖ്യാപിച്ചത് ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസിന് വലിയ ഞെട്ടലാണുണ്ടാക്കിയത്.