Monday, December 15, 2025

ആവർത്തിക്കുന്ന വന്യജീവി ആക്രമണങ്ങൾ ! നിഷ്ക്രിയമായ സംവിധാനങ്ങൾ; പൊലിയുന്ന ജീവനുകൾ ! കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം !

കോഴിക്കോട് : കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനായ പാലാട്ട് അബ്രഹാം കൊല്ലപ്പെട്ട സംഭവത്തില്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായെത്തി.

ഉത്തരവാദിത്തപ്പെട്ട അധികൃതര്‍ സ്ഥലത്ത് എത്താത അബ്രഹാമിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രതിഷേധക്കാർ മൃതദേഹവുമായി പുറത്തേക്ക് വന്ന ആംബുലന്‍സ് . ഇതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. കൂടുതല്‍ പൊലീസും സ്ഥലത്തെത്തി.

കളക്ടര്‍ മെഡിക്കല്‍ കോളേജില്‍ ഉടൻ എത്തണം, കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ജില്ലാ കളക്ടര്‍ ഉത്തരവിടണം, മതിയായ നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് എസിപി സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. ഇതിനെത്തുടർന്നാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനായത്. നാളെയായിരിക്കും പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുക. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നാളെ ശക്തമായ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

Related Articles

Latest Articles