Friday, January 2, 2026

അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു; പാക് പൗരനെ പിടികൂടി ബിഎസ്എഫ് ‌‌

ചണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് എത്തിയ പാക് പൗരനെ പിടികൂടി ബിഎസ്എഫ്. അമൃത്‌സർ ജില്ലയിലെ ഇന്ത്യ- പാക് അതിർത്തിയിൽ നിന്നുമാണ് പാക് പൗരനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. അതിർത്തിയിൽ സുരക്ഷാ സേന പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അതിർത്തിയിൽ സംശയാസ്പദമായ നീക്കം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പ്രദേശം സുരക്ഷാ സേന വളഞ്ഞു. ഇതിന് ശേഷം നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്നും വഴിതെറ്റിയാണ് ഇയാൾ എത്തിയത് എന്നാണ് വ്യക്തമായിട്ടുള്ളത്. കൂടുതൽ വിശദാംശങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. ഇയാളുടെ പക്കൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും 840 രൂപയും പിടിച്ചെടുത്തു. ഇയാളുടെ ഐഡി കാർഡും ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles