ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിലേക്കോ? കമൽ കമൽനാഥിന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ താൽപ്പര്യമുണ്ടെന്നും അതിനായി ഒരുക്കങ്ങൾ നടന്നിട്ടുണ്ടെന്നും മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
‘ഞങ്ങൾ ഒരു ശ്രമവും നടത്തിയില്ല. ഈ വാർത്ത അതിവേഗം പ്രചരിച്ചു എന്നത് ശരിയാണ്. കമൽനാഥിന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ താൽപ്പര്യമുണ്ട്. ഒരുക്കങ്ങളും നടന്നിട്ടുണ്ട്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ ഇത് ഇപ്പോൾ കമൽനാഥിന്റെ വിശ്വാസ്യതയെ പാടെ തകർത്തു. കോൺഗ്രസുകാർ പോലും അദ്ദേഹത്തെ വിശ്വസിക്കുന്നില്ല‘ എന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ബിജെപി രാജ്യത്തെ സേവിക്കാനുള്ള പ്രസ്ഥാനമാണ്. ആർക്കെങ്കിലും അതിൽ ചേരാൻ താൽപ്പര്യമുണ്ടെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നു. ഇത്തവണ ബിജെപി 370ലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു.

