Thursday, December 25, 2025

വിശദീകരണവുമായി സ്വാമി ചിദാനന്ദപുരി; ”എന്‍.എസ്.എസ് സമ്മേളനം ശ്രീനാരായണ ഗുരുദേവന്‍ ഉദ്ഘാടനം ചെയ്തുവെന്ന് പ്രസംഗിച്ചിട്ടുണ്ട്”

തിരുവനന്തപുരം- നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സമ്മേളനം ശ്രീ നാരായണഗുരുദേവന്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നു പ്രസംഗിച്ചിട്ടുണ്ടെന്ന് കുളത്തൂര്‍ അദ്വൈതമഠത്തിലെ സ്വാമി ചിദാനന്ദപുരിയുടെ വിശദീകരണം. മുമ്പു വായിച്ചതിന്‍റെ ഓര്‍മ്മയില്‍ നിന്നാണ് അത്തരം ഭാഷണം വന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് സമ്മേളനത്തില്‍ ഗുരുദേവന്‍ പങ്കെടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് സ്വാമി ചിദാനന്ദപുരിയുടെ വിശദീകരണം.

ബാംഗളൂരില്‍ വെച്ചുനടത്തിയ ഒരു പ്രഭാഷണത്തിലെ ഈ പ്രതിപാദനം ഈ അടുത്തകാലത്ത് വിവാദമായപ്പോള്‍ ഏത് ഓര്‍മ്മയില്‍ നിന്നാണ് അപ്രകാരം പറഞ്ഞിട്ടുണ്ടാവുക എന്നു പരിശോധിച്ചു. ഗീതാനന്ദ സ്വാമികളുടെ ‘ഭഗവാന്‍ ശ്രീനാരായണഗുരു’ എന്ന ഗ്രന്ഥത്തിന്‍റെ 126-127 പുറങ്ങളില്‍ പ്രസ്തുതവിഷയം വിസ്തൃതമായി പ്രതിപാദിക്കപ്പെട്ടതു കാണുകയുണ്ടായി. ആ ഗ്രന്ഥത്തെ ഉത്തമവിശ്വാസത്തോടെ സ്വീകരിച്ച സ്മൃതിയില്‍ നിന്നായിരിക്കും അത്തരം പ്രതിപാദനം വന്നിട്ടുണ്ടാവുകയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Related Articles

Latest Articles