Sunday, December 21, 2025

കെ പി യോഹാന്റെ സംസ്കാര ചടങ്ങുകളിൽ തീരുമാനം ഇന്ന്; സഭ സിനഡ് ചേരും; ഇടിച്ച വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലീത്ത കെ പി യോഹാന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിക്കാൻ ഇന്ന് സഭ സിനഡ് ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് ആണ് സിനഡ്. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകൾ ക്രമീകരിക്കുക.

അതേസമയം, കെ പി യോഹാനെ ഇ​ടി​ച്ചി​ട്ട വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞു. വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നി​ല​വി​ൽ സംശയാസ്പദമായി ഒ​ന്നു​മി​ല്ലെ​ന്ന് ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് കെ പി യോഹാൻ വിട വാങ്ങിയത്.

Related Articles

Latest Articles