Monday, November 16, 2026

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കാറിൽ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തും. ശാസ്ത്രീയ പരിശോധനയിൽ കാർ സീറ്റിലുള്ളത് പെണ്‍കുട്ടിയുടെ രക്തം തന്നെയാണെന്ന് തെളിഞ്ഞാൽ കാറിൽ വച്ചും പെണ്‍കുട്ടിക്ക് ക്രൂര മർദനമേറ്റു എന്നതിന് തെളിവായി ഇത് മാറും.

അതേസമയം കേസുമായി ബന്ധപ്പെട്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കൂടി സസ്‌പെൻഷനിലായി. പന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ​ര​ത് ലാ​ലി​നെയാണ് സ​സ്പെ​ൻ​ഡ് ചെയ്തത്.
പ്ര​തി രാ​ഹു​ലി​നെ രാ​ജ്യം വി​ടാ​ൻ ഇയാൾ സഹായിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. . കേ​സി​ൽ വ​ധ​ശ്ര​മ​കു​റ്റം അ​ട​ക്കം ചു​മ​ത്താ​നു​ള്ള നീ​ക്കം ഇ​യാ​ൾ പ്ര​തി​ക്ക് ചോ​ർ​ത്തി ന​ൽ​കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ രാഹുലിന്റെ സുഹൃത്ത് രാ​ജേ​ഷി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് ശ​ര​ത്.

ചെ​ക്‌­​പോ­​സ്­​റ്റ് പരിശോധന മറിക​ട­​ന്ന് ബം­​ഗ­​ളൂ­​രു­​വി​ല്‍ എ­​ത്താ­​നു­​ള്ള മാ​ര്‍­​ഗ­​ങ്ങ​ള്‍ രാ­​ഹു­​ലി­​ന് പ­​റ​ഞ്ഞു­​കൊ­​ടു­​ത്ത­​ത് പ­​ന്തീ­​രാ­​ങ്കാ­​വ് പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലെ ഉ­​ദ്യോ­​ഗ­​സ്ഥ­​നാ­​ണെ­​ന്ന് നേ​ര​ത്തെ അന്വേഷണത്തിൽ ക­​ണ്ടെ​ത്തി​യി​രു​ന്നു. മാത്രമല്ല രാ­​ഹു­​ലി­​ന്‍റെ സു­​ഹൃ­​ത്ത് രാ­​ജേ​ഷും ആ­​രോ­​പ­​ണ­​വി­​ധേ­​യ​നാ​യ പോ­​ലീ­​സു­​കാ­​ര​നും ത­​മ്മി​ല്‍ പ­​ണ­​മി­​ട­​പാ­​ട് ന­​ട­​ന്ന­​താ­​യും അ­​ന്വേ­​ഷ­​ണ­​സം­​ഘ­​ത്തി­​ന് വി​വ­​രം ല­​ഭി­​ച്ചു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ് ചെയ്തിരുന്നു.

സരിനെ ഉൾപ്പെടെയുള്ള പൊലീസുകാരെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തി നിലവിൽ ഫറോക്ക് എസിപി സാജു കെ.എബ്രഹാം ആണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്.

Related Articles

Latest Articles