Saturday, November 21, 2026

പാകിസ്താനില്‍ വീണ്ടും പെണ്‍കുട്ടിയെ മതം മാറ്റി

സിന്ധ്: പാകിസ്താനിലെ സിന്ധില്‍ വീണ്ടും ഹിന്ദുപെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.ഇതേ തുടര്‍ന്ന് ഇവര്‍ പ്രക്ഷോഭത്തിലെന്നും റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല.

സിന്ധില്‍ അടുത്തിടെ രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് നിര്‍ബന്ധിതമായി മതം മാറ്റിയത് ഇന്ത്യയില്‍ നിന്നടക്കം കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. 2004 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 7,430 ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയതായാണ് പാക് മനുഷ്യാവകാശ കമ്മിഷന്‍റെ രേഖകളില്‍ പറയുന്നത്. ഇത് പരാതി ലഭിച്ച കേസുകള്‍ മാത്രമാണെന്നും യഥാര്‍ത്ഥസംഖ്യ ഇതിന്‍റെ അനവധി മടങ്ങാണെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles