Saturday, September 19, 2026

ആഗോള ഭീകരതയുടെ വക്താക്കളായ പാക്കിസ്ഥാനാണ് കശ്മീര്‍ വിഷയത്തില്‍ അസ്വസ്ഥരാകുന്നതെന്ന് ഇന്ത്യ

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തിലെ പാക്കിസ്ഥാന്‍ നിലപാടിനെതിരെ ശക്തമായ എതിര്‍പ്പാവര്‍ത്തിച്ച് ഇന്ത്യ. ആഗോള ഭീകരതയുടെ വക്താക്കളായവരാണ് കാശ്മീര്‍ വിഷയത്തില്‍ അസ്വസ്ഥരാകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. പാക്കിസ്ഥാനുമായി സംസാരിക്കാന്‍ ഇന്ത്യയ്ക്ക് മടിയില്ല. എന്നാല്‍, ‘ടെററിസ്ഥാനു’മായി (ഭീകര പ്രവര്‍ത്തനങ്ങളുടെ വക്താക്കളായി പ്രവര്‍ത്തിക്കുന്നവരോട്) സംഭാഷണത്തിലേര്‍പ്പെടാന്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഏഷ്യാ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. പാക്കിസ്ഥാനാണ് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്നും, ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കിയ സംഭവമടക്കം ചൂണ്ടിക്കാട്ടി ജയശങ്കര്‍ വിശദീകരിച്ചു.

കാഷ്മീരിലെ നടപടികള്‍ തികച്ചും ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്. ചൈനയുടെ ഭാഗത്തു നിന്നും പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുമെല്ലാം ഈ വിഷയത്തില്‍ പ്രതികരണമുണ്ടാകുന്നതും സ്വാഭാവികമാണ്. എന്നാല്‍, പാക്കിസ്ഥാന്‍ ഇതിനെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ് ചെയ്തത്. അത് കാഷ്മീര്‍ വിഷയത്തിലുപരി ആ വിഷയത്തിലൂടെ ഇന്ത്യയ്ക്കാകെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചതെന്നും വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.

Related Articles

Latest Articles