Saturday, January 3, 2026

പുല്‍വാമ ഭീകരാക്രമണം; ജയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി

ദില്ലി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. പാകിസ്ഥാനിലുള്ള ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളെ കുറിച്ചും നേതാക്കളെ കുറിച്ചും വിവരങ്ങള്‍ കൈമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാനിലെ ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 14 നായിരുന്നു ജയ്ഷെ മുഹമ്മദ് ഭീകരന്‍ സൈനികര്‍ക്കെതിരെ ആക്രമണം നട‌ത്തിയത്. 40 ഇന്ത്യന്‍ സൈനികരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പ് ഇന്ത്യ തകര്‍ത്തിരുന്നു. തുടര്‍ന്ന് തിരിച്ചടിക്കാന്‍ പാകിസ്ഥാനും ശ്രമിച്ചു.

ബുധനാഴ്ചയായിരുന്നു ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച്‌ പാക് വ്യോമസേന ആക്രമണം നടത്തിയത്.

Related Articles

Latest Articles