Sunday, November 29, 2026

മാതാ അമൃതാനന്ദമയിക്ക് അറുപത്തിയാറാം പിറന്നാള്‍; ആഘോഷത്തിനായി അമൃതപുരി ഒരുങ്ങി

കൊല്ലം: ലോകാരാധ്യയായ മാതാ അമ്യതാനന്ദമയിയ്ക്ക് അറുപത്തിയാറാം പിറന്നാള്‍.കന്നിമാസത്തിലെ കാര്‍ത്തിക നാളാണ് ജന്മനക്ഷത്രം. കൊല്ലം ജില്ലയിലെ കടല്‍ത്തീര ഗ്രാമമായ പറയകടവിലെ പരമ്ബരാഗത മല്‍സ്യത്തൊഴിലാളി കുടുംബമായ ഇടമണ്ണേല്‍ വീട്ടില്‍ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി 1953 സെപ്റ്റംബര്‍ 27നായിരുന്നു അമൃതാനന്ദമയിയുടെ ജനനം. സുധാമണി എന്നായിരുന്നു ആദ്യകാലനാമം.

കൊല്ലത്തിനടുത്ത് ആലപ്പാട് പഞ്ചായത്തിലാണ് അമൃതാനന്ദമയിയുടെ ജന്മനാടായ പറയകടവ്.പറയകടവില്‍ മഠം സ്ഥിതിചെയ്യുന്ന സ്ഥലം ഇപ്പോള്‍ അമൃതാനന്ദമയിയുടെ ആശ്രമത്തിന്റെ പേരില്‍ അമൃതപുരി എന്നുകൂടി അറിയപ്പെടുന്നു. കൊല്ലം നഗരത്തില്‍ നിന്ന്‌ മുപ്പത്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമാണ്‌ അമൃതപുരി. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയില്‍ ഇവിടം ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.

ലോകമെന്പാടുമുള്ള അമൃതാനന്ദമയിശിഷ്യര്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് മാതാ അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റ്. അനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ ട്രസ്റ്റിന് കീഴില്‍ നടത്തിവരുന്നു.ദരിദ്രരെ നിസ്സ്വാര്‍ത്ഥമായി സേവിക്കുന്നതിലൂടെ ദൈവത്തെ പൂജിക്കുകയാണെന്നും, ദൈവം എല്ലാവരിലുമുണ്ടെന്നും മാതാ അമൃതാനന്ദമയി ശിഷ്യരെ ഉത്ബോധിപ്പിക്കുന്നു.പാവപ്പെട്ടവര്‍ക്കായി രാജ്യത്ത് ഇതിനകം ഒരുലക്ഷം വീടുകള്‍ മാതാ അമൃതാനന്ദമയീമഠം നിര്‍മിച്ച്‌ നല്‍കിയിട്ടുണ്ട്.

മാതാ അമൃതാനന്ദമയിയുടെ അറുപത്തിയഞ്ചാം ജന്മദിനം ആഘോഷങ്ങൾ ഒഴിവാക്കി ലളിതമായാണ് നടത്തിയത്. കേരളത്തെ ബാധിച്ച പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആഘോഷങ്ങള്‍ ലളിതമാക്കിയത്.
പുലര്‍ച്ചെ അഞ്ചിന് ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ഏഴിന് അമ്മയുടെ പ്രഥമ സന്ന്യാസിശിഷ്യനായ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം. അമ്മയുടെ പാദപൂജ ഒമ്പതിന് തുടങ്ങും. സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ സന്ന്യാസിശിഷ്യരാണ് പാദപൂജ നടത്തുക. 9.30 മുതല്‍ 10.30 വരെ അമ്മ ജന്മദിനസന്ദേശം നല്‍കും. 11 ന് ജന്മദിനസമ്മേളനം ആരംഭിക്കും. ഒരുമണിക്ക് നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള 54 പെണ്‍കുട്ടികളുടെ വിവാഹം. തുടര്‍ന്ന് അമ്മയുടെ ദര്‍ശനം ആരംഭിക്കും.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർ അമൃതാനന്ദമയിയുടെ അറുപത്തിയാറാം ജന്മദിനാഘോഷചടങ്ങില്‍ പങ്കെടുക്കും. അമൃതകീർത്തി പുരസ്കാര സമർപ്പണം, മാതൃവാണി പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, സമൂഹവിവാഹം, ക്ഷേമപെൻഷൻ, വിദ്യാമൃതം സ്കോളർഷിപ് വിതരണം, വസ്ത്രദാനം എന്നിവ ചടങ്ങില്‍ നടക്കും. തുടർന്ന് അമൃതാനന്ദമയി ഭക്തർക്കു ദർശനം നൽകും

Related Articles

Latest Articles