Sunday, December 28, 2025

കൂടോത്രത്തിന്റെ പരിപാടി ബിജെപിക്കില്ല ; ചെയ്തത് സതീശനും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോട്ടയം : കൂടോത്ര വിവാദത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. കെ.സുധാകരനെതിരെ കൂടോത്രം വച്ചതു വി.ഡി.സതീശന്റെ ആൾക്കാരാണെന്നു കെ.സുരേന്ദ്രൻ പറയുന്നു. ബിജെപിക്ക് എന്തായാലും ആ പരിപാടിയില്ലെന്നും സിപിഎം അങ്ങനെ ചെയ്യുമെന്നു കരുതുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തി സിപിഎം നേതൃത്വം മാരത്തൺ ചർച്ചകളാണ് നടത്തിയത്. എന്നാൽ മുസ്‍ലിം സമുദായ സംഘടനകൾ വർഗീയമായി വോട്ടെടുപ്പിനെ ഉപയോഗിച്ചതിനെക്കുറിച്ച് സിപിഎം സംസാരിക്കുന്നില്ലെന്നും ജമാ അത്തെ ഇസ്ലാമിയും, സമസ്ത പോലും വർഗീയ നിലപാടിലേക്കു തിരിഞ്ഞിട്ടും അതിനെ തള്ളിപ്പറയാൻ സിപിഎം തയാറാകുന്നില്ലെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. കൂടാതെ, സഖാക്കൾ യുഡിഎഫിന് വോട്ട് ചെയ്തതിനെക്കുറിച്ചും സിപിഎം അവലോകനം നടത്തുന്നില്ല. മറിച്ച് തോൽവിയുടെ എല്ലാ പഴിയും എസ്എൻഡിപിക്കും മറ്റുള്ള ഹിന്ദുസംഘടനകൾക്കുമാണ് എന്ന തലതിരിഞ്ഞ വ്യാഖ്യാനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാർ വിരുദ്ധ വികാരവും ന്യൂനപക്ഷ വർഗീയ പ്രീണനവുമാണ് പരാജയത്തിനുള്ള കാരണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles