കേരളത്തില്‍ ഒക്ടോബര്‍ 21 നാണ് അഞ്ച് മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ ഒരു തുണ്ട് ഭൂമിയോ ഒരു സ്വര്‍ണത്തരിയോ ബാങ്ക് ബാലന്‍സോ ഇല്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയുണ്ട്. അദ്ദേഹത്തിന്‍റെ പേരാണ് കെ പി പ്രകാശ് ബാബു. അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് കൂടിയായ പ്രകാശ് ബാബു. ഡി അശ്വനി ദേവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്.

