Sunday, November 15, 2026

വടകരയിൽ സീബ്ര വരയിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ ബസിടിച്ച സംഭവം ! ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി; നടപടി വടകര സ്വദേശി മുഹമ്മദ് ഫുറൈസ് ഖിലാബിനെതിരെ

വടകര : മടപ്പള്ളി ഗവ. കോളേജ് സ്റ്റോപ്പിൽ സീബ്ര വരയിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ ബസിടിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് മോട്ടോർവാഹനവകുപ്പ് റദ്ദാക്കി. വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടിൽ മുഹമ്മദ് ഫുറൈസ് ഖിലാബിനെതിരെയാണ് നടപടി. ഡ്രൈവറെ വിളിപ്പിച്ച് ഹിയറിങ് നടത്തിയതിന് പിന്നാലെയാണ് നടപടി.

കണ്ണൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് വിദ്യാർത്ഥികളെ ഇടിച്ചത്. അപകടത്തിൽ ശ്രേയ (19), ദേവിക (19), ഹൃദ്യ (19 എന്നീ വിദ്യാർത്ഥിനികൾക്ക് പരിക്കേൽക്കുകയും ചെയ്തു. സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു കുട്ടികള്‍. ആദ്യപകുതി കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് ഒരു ലോറി വേഗതയില്‍ കടന്നുപോയി. തുടർന്ന് തൊട്ടുപിന്നിലെത്തിയ ബസ് ഇവരെ ഇടിച്ചിടുകയായിരുന്നു.

Related Articles

Latest Articles