Sunday, November 15, 2026

ലഡാക്കിലെ സൈനിക നീക്കത്തിന് ഏത് കാലാവസ്ഥയിലും ഇനി മിന്നൽ വേഗം ! ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കത്തിന് ദ്രാസിൽ തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ലഡാക്കിലെ ദ്രാസിൽ നിന്നാരംഭിക്കുന്ന ഷിൻകുൻ ലാ ടണലിൻ്റെ തറക്കല്ലിടൽ കർമ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. 4.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട തുരങ്കം ഹിമാചൽ പ്രദേശിനും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനും ഇടയിലുള്ള കണക്ടിവിറ്റി ലക്ഷ്യം വച്ചുള്ളതാണ്. എല്ലാ കാലാവസ്ഥയിലും ഗതാഗത യോഗ്യമായിരിക്കുന്നതുകൂടിയാകും ഈ തുരങ്കം.

സായുധ സേനകളുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ളതും കാര്യക്ഷമവുമായ നീക്കം ഉറപ്പാക്കാനും ലഡാക്കിലെ സാമ്പത്തിക സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കാനും തുരങ്കം സഹായിക്കും.

ഏകദേശം 15,800 അടി ഉയരത്തിലാണ് പദ്ധതി നിർമ്മിക്കുന്നത്, നാല് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമായി ഷിൻകുൻ ലാ ടണൽ മാറും. നിലവിൽ 15,590 അടി ഉയരത്തിലുള്ള ചൈനയിലെ മില തുരങ്കമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം. നിമ്മു-പദം-ദാർച്ച റോഡ് ലഡാക്കിലേക്കുള്ള മൂന്നാമത്തെ മാർഗമാകുന്നതോടെ ലഡാക്ക് സെക്ടറിൽ വിന്യസിച്ചിരിക്കുന്ന സൈനിക നീക്കവും മേഖലയിലെ ചരക്ക് ഗതാഗതവും വർദ്ധിക്കും.

Related Articles

Latest Articles