Sunday, November 15, 2026

ഭാരതത്തിനായി വിയർത്തു നേടിയ ഈ മേഡലുകൾക്കും അംഗീകാരത്തിനും രാജ്യമെന്നും കടപ്പെട്ടിരിക്കുന്നു ; ഒളിമ്പ്യൻ ശ്രീജേഷിനെയും കുടുംബത്തെയും സദ്യയൊരുക്കി സ്വീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം : ഒളിമ്പ്യൻ ശ്രീജേഷിനെയും കുടുംബത്തെയും സദ്യയൊരുക്കി സ്വീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും സ്വവസതിയിലാണ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവും, ഇന്ത്യയുടെ അഭിമാനവുമായ പി ആർ ശ്രീജേഷിനെ സദ്യയൊരുക്കി സ്വീകരിച്ചത്.

തനിക്ക് ലഭിച്ച ഒളിമ്പിക് മെഡൽ ശ്രീജേഷ് സുരേഷ് ഗോപിക്ക് കാണിച്ചു കൊടുക്കുകയുണ്ടായി. ഭാരതത്തിനായി വിയർത്തു നേടിയ ഈ മേഡലുകൾക്കും അംഗീകാരത്തിനും രാജ്യമെന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് സുരേഷ് ഗോപി പറഞ്ഞു. അതേസമയം, ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, മകൻ, സഹോദരങ്ങൾ, മാതാപിതാക്കൾ എന്നിവരും ഉണ്ടായിരുന്നു.

Related Articles

Latest Articles