ബ്രൂണെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി സുൽത്താൻ ഹസനാൽ ബോൾകിയയുടെ ഔദ്യോഗിക വസതിയിൽ വിളമ്പിയ വിഭവങ്ങളുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പ്രധാനമന്ത്രിക്കായി മാമ്പഴ കുങ്കുമ പേഡയും മോട്ടിച്ചൂർ ലഡൂവും ഉൾപ്പെടെയുള്ള വിഭവങ്ങളാണ് തയ്യാറാക്കിയിരുന്നത്.
ബ്രൂണെയുമായുള്ള ഭാരതത്തിന്റെ നയതന്ത്രബന്ധത്തിന് നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ബ്രൂണെയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത് ഇതാദ്യമായാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി തയ്യാറാക്കിയ മെനുവിൽ ചന്ന മസാല, കോഫ്ത, ഭിണ്ടി, ജീര അരി അല്ലെങ്കിൽ ഗ്രിൽഡ് ലോബ്സ്റ്റർ, ടാസ്മാനിയൻ സാൽമൺ, കൊഞ്ച് സ്കല്ലോപ്സ്, കോക്കനട്ട് ബാർലി റിസോട്ടോ
വെജിറ്റബിൾ റൈസ് കേക്ക്, ലെൻ്റൽ സൂപ്പ്, വെജിറ്റബിൾ കിച്ചെ, ഫോറസ്റ്റ് മഷ്റൂം വിത്ത് ബ്ലാക്ക് ട്രഫിൾ മധുരപലഹാരമായി മാമ്പഴകുങ്കുമ പേഡ, മോട്ടിച്ചൂർ ലഡൂ, സുർത്തി ഗരി പിസ്ത എന്നിവയാണ് ഉൾപ്പെടുത്തിയത്.
പ്രതിരോധവും വ്യാപാരവും ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകളില്‍ പരസ്പര സഹകരണത്തിന് ബ്രൂണെ സന്ദര്‍ശനത്തില്‍ ധാരണയായിരുന്നു. ഒട്ടേറെ ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. ഭീകരവാദത്തെ ഒരു രാജ്യവും പ്രോല്‍സാഹിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രൂണെ സുല്‍ത്താന്‍ ഹാജി ഹസനല്‍ ബോള്‍കിയയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മേഖലയില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തണം. സംയുക്ത സൈനികാഭ്യാസം നടത്തുന്നതുള്‍പ്പെടെ പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

