Friday, November 13, 2026

വീരമൃത്യു വരിച്ച മലയാളി പൈലറ്റ് വിപിന് കണ്ണീരോടെ യാത്രാമൊഴി നൽകി ജന്മനാട് ; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

ഗുജറാത്തിലെ പോർബന്തറിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ വീരമ്യത്യു വരിച്ച മലയാളി പൈലറ്റ് വിപിൻ ബാബുവിന് കണ്ണീരോടെ വിട നൽകി ജന്മനാട്. മൃതദേഹം മാവേലിക്കര കണ്ടിയൂരിലെ ശ്മശാനത്തിൽ ഔദ്യോ​ഗിക ബ​ഹുമതികളോടെ സംസ്കരിച്ചു.കോസ്റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്റായ അദ്ദേഹം ആലപ്പുഴ കണ്ടിയൂർ സ്വദേശിയാണ്.എയർഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ആർ സി ബാബുവിന്‍റെയും ശ്രീലത ബാബുവിന്റെയും മകനാണ് . നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കോസ്റ്റ് ഗാർഡിന്റെ ആംബുലൻസിലാണ് മാവേലിക്കരയിലെ വീട്ടിലേക്ക് എത്തിച്ചത്.

കനത്ത മഴയിലും ചുഴലിക്കാറ്റിലും പോർബന്തറിലെ രക്ഷാപ്രവർത്തനത്തിനിടെയാണ് ഹെലികോപ്റ്റർ തകർന്ന് അപകടം ഉണ്ടായത്. കനത്ത കാറ്റിലും മഴയിലും ഉൾക്കടലിൽ പെട്ടുപോയ എണ്ണക്കപ്പലിൽ നിന്നും കപ്പൽ ജീവനക്കാരെ എത്തിക്കാനായി പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ദില്ലിയിൽ കരസേനയിൽ ഹെഡ് നഴ്സായ മേജർ ശില്പയാണ് ഭാര്യ. അഞ്ച് വയസ്സുകാരൻ സെനിത് മകനാണ്.

Related Articles

Latest Articles