Tuesday, December 23, 2025

ഹസൻ നസ്രള്ള കൊല്ലപ്പെട്ടു ! ഒടുവിൽ തലവന്റെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ളയുടെ പ്രസ്താവന

ഹസൻ നസ്രള്ളയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ പിന്തുണയുള്ള ഭീകര സംഘടനയായ ഹിസ്ബുള്ള. ഇന്നലെ നടത്തിയ വ്യോമോക്രമണത്തിൽ നസ്രള്ളയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ട സാഹചര്യത്തിലാണ് ഭീകര സംഘടന സ്ഥിരീകരണവുമായി രംഗത്ത് എത്തിയത്. എന്നാൽ ഇസ്രായേലാണോ നസ്രള്ളയെ വധിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങൾ ഭീകര സംഘടന പുറത്തുവിട്ടിട്ടില്ല. പ്രസ്താവനയിലൂടെയാണ് ഭീകര സംഘടന ഇക്കാര്യം അറിയിച്ചത്.

നേരത്തെ വ്യോമാക്രമണത്തിൽ നസ്രള്ളയും മകളും കൊല്ലപ്പെട്ടതായി ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മകളുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം ഇന്നലെയാണ് ഇസ്രയേൽ ആക്രമിച്ചത്. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുള്ളയെ വളർത്തിയെടുത്തത് ഹസൻ നസ്രള്ളയായിരുന്നു. അബ്ബാസ്-അൽ-മുസാവി കൊല്ലപ്പെട്ടപ്പോൾ 1992ൽ 32 ആം വയസിൽ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുള്ളയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസൻ നസ്രള്ള എത്തിയത്.

Related Articles

Latest Articles