Monday, December 29, 2025

ഇത് രണ്ടാം ജന്മം !! കണ്ണൂരിൽ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവേ പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂര്‍ : ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവേ പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി സ്വദേശിനിയും 19 കാരിയായ നഴ്‌സിങ് വിദ്യാർത്ഥിനിയുമാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ എട്ടിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

പുതുച്ചേരി – മംഗളൂരു പ്രതിവാര വണ്ടിയില്‍(16857) തലശ്ശേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ട്രെയിൻ കണ്ണൂര്‍ എത്തിയപ്പോള്‍ ബിസ്‌കറ്റും മറ്റും വാങ്ങാന്‍ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി. സാധനം വാങ്ങുന്നതിനിടയില്‍ ട്രെയിൻ വിട്ടു. ഇത് കണ്ട് സാധനം കടയില്‍ വെച്ച് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണത്. ഒടുവിൽ യാത്രക്കാരും റെയില്‍വേ പോലീസും കാറ്ററിങ് തൊഴിലാളികളും വിളിച്ചുപറഞ്ഞ് വണ്ടി നിര്‍ത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടി പിന്നീട് മറ്റൊരു ട്രെയിനിൽ മംഗളുരുവിലേക്ക് തിരിച്ചു

Related Articles

Latest Articles