Tuesday, December 30, 2025

പാലക്കാട് – തിരുവനന്തപുരം റൂട്ടിലെ ട്രെയിനുകളിൽ ബോംബ് ഭീഷണി! ജാഗ്രതാ നിർദ്ദേശം; സ്റ്റേഷനുകളിലും ട്രെയിനുകളിലും പോലീസ് പരിശോധന

തിരുവനന്തപുരം : വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പോലീസ് പരിശോധന. പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് സന്ദേശം. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തുകയാണ്. പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്.

ട്രെയിനുള്ളിൽ ആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകൾ പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ മൊത്തമായി പൊലീസും പരിശോധിക്കും. സൈബർ സെൽ നടത്തിയ പരിശോധനയിൽ റാന്നി സ്വദേശി യുടെ ഫോണിൽ നിന്നാണ് സന്ദേശം എത്തിയതെന്ന് കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട് .
ഇയാൾ നേരത്തെയും ചില കേസുകളിൽ പ്രതിയായിരുന്നുവെന്നാണ് വിവരം.

Related Articles

Latest Articles