Sunday, November 15, 2026

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം ! മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി അമിത് ഷാ ദില്ലിയിലേക്ക് മടങ്ങി ; നിർണായക യോഗം ഉടൻ ?

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതിനിടെ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലിയിലേക്ക് മടങ്ങി. വിഷയത്തിൽ സുപ്രധാന യോഗം ഇന്ന് തന്നെ ഉണ്ടാകാനാണ് സാധ്യത. മഹാരാഷ്ട്രയിൽ മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ പൊതുയോ​ഗങ്ങളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പരിപാടികൾ റദ്ദാക്കി അമിത് ഷാ മടങ്ങിയത്.

ദുരിതാശ്വാസക്യാമ്പിൽനിന്ന്‌ ആക്രമികൾ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമായത്.മണിപ്പുർ-അസം അതിർത്തിപ്രദേശമായ ജരിബാം ജില്ലയിലെ ജിമുഖ് ഗ്രാമത്തിലാണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുക്കി സായുധസംഘങ്ങളാണ് ഇവരെ തട്ടികൊണ്ടുപോയെതെന്നാണ് മെയ്ത്തിവിഭാഗത്തിന്റെ ആരോപണം. ഇതിനിടെ പ്രതിഷേധവുമായെത്തിയ ആൾക്കൂട്ടം ഇംഫാലിൽ രണ്ടു മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചു. ആക്രമണങ്ങൾക്ക് പിന്നിലെ കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭകർ രം​ഗത്തിറങ്ങിയത്ക. സംഘർഷത്തെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്

Related Articles

Latest Articles