ദില്ലി : യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിദ്ദിഖിനെ കുറ്റ വിമുക്തന്‍ ആക്കിയിട്ടില്ലെന്നും, മുന്‍ കൂര്‍ ജാമ്യം അനുവദിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി. ബലാത്സംഗ കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. വിചാരണ കോടതി സിദ്ദിഖിന് ജാമ്യം അനുവദിക്കണം. ജാമ്യ വ്യവസ്ഥ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യ വ്യവസ്ഥ സുപ്രീം കോടതി നിര്‍ദ്ദേശിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. സിദ്ദിഖ് പാസ്‌പോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
പീഡന പരാതി ഫേസ്ബുക്കിലൂടെ ഉന്നയിക്കാന്‍ കാണിച്ച ധൈര്യം പോലിസില്‍ പരാതി നല്‍കാന്‍ പരാതിക്കാരിക്ക് ഉണ്ടായില്ലേയെന്ന് നടന് ജാമ്യം അനുവദിച്ചതിന് ശേഷം കോടതി ചോദിച്ചു. ഇതിന് പുറമെ പീഡന പരാതി നല്‍കാന്‍ പരാതിക്കാരി ഹേമ കമ്മിറ്റിയെ സമീപിച്ചിട്ടില്ലെന്ന കാര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതേസമയം മലയാള സിനിമ മേഖലയും ആയി ബന്ധപ്പെട്ട രണ്ട് പ്രബല സംഘടനകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമാണ് സിദ്ദിഖിന് എതിരായ ആരോപണം എന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. AMMA യുടെ ഭാരവാഹിയാണ് സിദ്ദിഖ്. WCC യുടെ സജീവ അംഗമാണ് പരാതിക്കാരി. സംഘടനകള്‍ തമ്മില്‍ ഉള്ള തര്‍ക്കത്തിന് ശേഷമാണ് പരാതിക്കാരി ബലാത്സംഗ ആരോപണം ഉന്നയിക്കുന്നത് എന്ന് റോത്തഗി ചൂണ്ടിക്കാട്ടി. 2018 ല്‍ ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗം നടന്നുവെന്ന് ആരോപിച്ചിട്ടില്ലായിരുന്നു. പരാതിക്കാരി മറ്റ് പതിനഞ്ചോളം പേര്‍ക്ക് എതിരെയും പീഡന ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും മുകുള്‍ റോത്തഗി വാദിച്ചു.

