Thursday, December 25, 2025

തനിച്ച് വീട്ടിലെത്താൻ ആവശ്യം !തമിഴ്‌നാട്ടിൽ അസിസ്റ്റന്റ് ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി

തമിഴ്‌നാട്ടിൽ അസിസ്റ്റന്റ് ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി. മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിയെയാണ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പെൺകുട്ടി ജന മധ്യത്തിൽ വച്ച് കൈകാര്യം ചെയ്തത്. ജയിലിലെ തടവുകാരന്റെ ചെറുമകളാണ്‌ പെൺകുട്ടി. പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു.

തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പോലീസ് കേസെടുത്തിട്ടുണ്ട്. ബാലഗുരുസ്വാമിയെ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്തു. അതെ സമയം ബാലഗുരുസ്വാമി ഒരു തടവ്കാരന്റെ ഭാര്യയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Related Articles

Latest Articles