Wednesday, October 21, 2026

അരവിന്ദ് കെജ്‌രിവാളിനെതിരെ പര്‍വേഷ് സാഹിബ് സിങ് വര്‍മ! അതിഷിക്കെതിരെ രമേഷ് ബിദുരി ; ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

പടിവാതിൽക്കൽ എത്തി നിൽക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 29 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. ആകെ 70 സീറ്റുകളാണ് ദില്ലി നിയമസഭയിലുള്ളത്. ന്യൂദില്ലി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ എം.പി പര്‍വേഷ് സാഹിബ് സിങ് വര്‍മയാണ് മത്സരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍കജി മണ്ഡലത്തില്‍ രമേഷ് ബിദുരി ജനവിധി തേടും.

ആം ആദ്മി പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തിയ മുന്‍ ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് ബിജ്വാസര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടും. അതേസമയം ദില്ലി ബിജെപി അദ്ധ്യക്ഷനായ വീരേന്ദ്ര സച്‌ദേവ ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് സൂചന.അടുത്തമാസമാണ് ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 15-നാണ് ദി

Related Articles

Latest Articles