ശ്രീനഗർ: നിയന്ത്രണ രേഖയിലുണ്ടായ പാക് ആക്രമണത്തിൽ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായിക്(27) ആണ് പാക് വെടിവയ്പ്പിൽ വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയ്ക്കടുത്ത് ഇന്നലെ രാത്രിയുണ്ടായ വെടിവയ്പിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ദില്ലിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കവേയായിരുന്നു അന്ത്യം.
ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്ലയാണ് മുരളി നായിക്കിന്റെ സ്വദേശം. കർഷക കുടുംബത്തിലെ അംഗമാണ്.

