Sunday, December 14, 2025

ചാലക്കുടിയില്‍ വീണ്ടും മത്സരിക്കാനൊരുങ്ങി ഇന്നസെന്റ്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകുന്നു. ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് വീണ്ടും മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്ര് യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.

താന്‍ നടത്തിയ വികസന പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും ഇനിയൊരു അങ്കത്തിന് തയ്യാറല്ലെന്നും ഇന്നസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ മത്സരിക്കാന്‍ അര്‍ഹതയുള്ള ഒരുപാട് പേരുണ്ട്. പുതിയ തലമുറയ്ക്ക് വേണ്ടി വഴിമാറി കൊടുക്കുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇന്നസെന്റ് അത് തിരുത്തിയിരുന്നു. പിന്മാറിയാല്‍ സി.പി.എമ്മിന് തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കിയാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നത്.

ആലപ്പുഴ മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി എ.എം ആരിഫ് മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. നിലവില്‍ അരൂര്‍ എം.എല്‍.എയാണ് ആരിഫ്. ശബരിമല വിഷയം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇടതിമുന്നണിയുടെ ശക്തി കേന്ദ്രമായ ആലപ്പുഴ മണ്ഡലം സി.പി.എമ്മിന് ഏറെ നിര്‍ണായകമാണ്.

Related Articles

Latest Articles