Saturday, April 27, 2024
spot_img

ഹിന്ദു വിരുദ്ധ പരാമര്‍ശം; പാക് മന്ത്രിയുടെ കസേര തെറിച്ചു

ലാഹോര്‍: ഹിന്ദു വിഭാഗത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ പാക്കിസ്ഥാന്‍ മന്ത്രിയെ പുറത്താക്കി. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗമായ ഫയാസ്സുല്‍ ഹസ്സന്‍ ചൊഹാനെയാണ് പുറത്താക്കിയത്. അതേസമയം സംഭവം വിവാദമായതിനെ തുടര്‍ന്ന് മന്ത്രി നേരത്തെ മാപ്പ് പറഞ്ഞിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമാണ് പഞ്ചാബ് മന്ത്രി ചൊഹാന്‍ ഹിന്ദു വിഭാഗത്തിന് നേരെ വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദുക്കള്‍ ‘ഗോമൂത്രം കുടിക്കുന്നവര്‍’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ‘ഞങ്ങളേക്കാള്‍ മികച്ചവരാണ് നിങ്ങളെന്ന ധാരണ വേണ്ട,​ ‌ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കില്ലെന്നും വിഗ്രഹങ്ങളെ ആരാധിക്കുന്നവരെന്നും നിങ്ങളെന്നും’ മന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയ‌ര്‍ന്നുവന്നത്.

പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ഇടപെടുകയായിരുന്നു. ചൊഹാന്റെ രാജി പാര്‍ട്ടി ഔദ്യോഗികമായി സ്വീകരിച്ചതായി പാര്‍ട്ടി അറിയിച്ചു. ഹിന്ദു വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍‌ശം നടത്തിയ പഞ്ചാബ് മന്ത്രിയെ എല്ലാ ചുമതലയില്‍ നിന്ന് നീക്കിയതായി പാര്‍ട്ടി അറിയിച്ചു. ഒരു വ്യക്തിയുടെയോ വിഭാഗത്തെയോ അപമാനിക്കുന്ന തരത്തിലുള്ള ഒന്നും തന്നെ അംഗീകരിക്കില്ലെന്നും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി വ്യക്തമാക്കി.

Related Articles

Latest Articles