Thursday, January 1, 2026

പ്രധാനാധ്യാപകന്‍ അധ്യാപികയെ അസഭ്യം വിളിച്ച സംഭവം: വനിതാ കമ്മീഷന്‍ കേസെടുത്തു

ഒറ്റപ്പാലം: ഒറ്റപ്പാലം ചുനങ്ങാട് എസ്ഡിവിഎംഐപി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ അധ്യാപികയെ അസഭ്യം വിളിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിനോട് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് കമ്മീഷന് അയച്ചു തരാന്‍ ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചു.
വളരെ മോശമായ രീതിയിലുള്ള അസഭ്യം വിളി കേട്ട് അധ്യാപിക ബോധം കെട്ടുവീണതായി മാധ്യമ വാര്‍ത്തകളിലുണ്ട്. തുടര്‍ന്ന് അധ്യാപികയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്തകളില്‍ പറയുന്നു. സംഭവത്തില്‍ പ്രധാനാധ്യാപകന്‍ ഒറ്റപ്പാലം ചിനങ്ങാട് പടിപ്പുരയ്ക്കല്‍ ഉദുമാന്‍കുട്ടിയെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles