Friday, May 3, 2024
spot_img

ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശനിയമപരിധിയിൽ; സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീ കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. വിഷയത്തിൽ പൊതുതാല്‍പര്യം സംരക്ഷിക്കാന്‍, സുതാര്യത അനിവാര്യമാണെന്ന്‌ കോടതി നിരീക്ഷിച്ചു. 2010ലെ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, ദീപക് ഗുപ്ത, ജെ രമണ, ഡി വൈ ചന്ദ്രചൂഡ് എന്നിവരായിരുന്ന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. വിഷയത്തില്‍ ഭരണഘടനാ ബെഞ്ചില്‍നിന്ന് ഭൂരിപക്ഷ വിധിയാണുണ്ടായത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും ജസ്റ്റിസുമാരായ സഞ്ജയ് ഖന്നയും ദീപക് ഗുപ്തയും വിധിയോട് യോജിച്ചപ്പോള്‍ ജസ്റ്റിസുമാരായ ചന്ദ്രചൂഡും രമണയുമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.

Related Articles

Latest Articles