Saturday, December 27, 2025

ക്ഷേത്രങ്ങളിൽ കാണിക്കയിടുന്നതിനേക്കാൾ നല്ലത് വേശ്യാലങ്ങളിൽ പൈസ കൊടുക്കുന്നതാണെന്ന പരാമർശം ! മുസ്ലിം പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരിക്കെതിരായ കേസിലെ വിചാരണ ആരംഭിച്ചു ! വിജയം കണ്ടത് എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥ്‌ നടത്തിയ നിയമപോരാട്ടം

ഹിന്ദു ക്ഷേത്രങ്ങളെയും സന്ന്യാസികളെയും അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയ ഇസ്‌ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിക്കെതിരായ വിചാരണ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇയാളുടെ പാസ്പോർട്ട് സറണ്ടർ ചെയ്യുവാൻ കോടതി ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ തീരുന്നതു വരെ മുജാഹിദ് ബാലുശ്ശേരിക്ക് രാജ്യം വിടാനാകില്ല.

2016ലാണ് കേസിനാസ്പദമായ പരാമർശം മുജാഹിദ് ബാലുശ്ശേരി നടത്തുന്നത്. ക്ഷേത്രങ്ങളിൽ കാണിക്കയിടുന്നതിനേക്കാൾ നല്ലതു വേശ്യാലങ്ങളിൽ പൈസ കൊടുക്കുന്നതാണെന്നും , അമൃതാനന്ദമയി ദേവിയുടെ അടുത്ത് പോകുന്നത് മോശപ്പെട്ട കാര്യമാണ് എന്നുമായിരുന്നു മുജാഹിദിന്റെ പ്രസംഗം. ഇതേ തുടർന്ന് എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥ്‌ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിന്മേലെടുത്ത കേസിലെ വിചാരണയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
അപമാനിക്കപ്പെട്ട ഹിന്ദു സമൂഹത്തിനു നീതി കിട്ടും വരെ മത മൗലികവാദികൾക്കെതിരെ ഉള്ള പോരാട്ടം തുടരുമെന്നും പ്രതീഷ് വിശ്വനാഥ് പ്രതികരിച്ചു.

Related Articles

Latest Articles