പ്രീണനരാഷ്ട്രീയത്തിൻ്റെ കാലത്ത് സമുദായത്തിൻ്റെ അവകാശങ്ങൾക്ക് വേണ്ടി ധൈര്യത്തോടെ മുന്നിൽ നിന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് അഭിപ്രായപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ, 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ആദരമർപ്പിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സംസ്ഥാന ബിജെപിയുടെയും പേരിൽ വെള്ളാപ്പള്ളിക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.
കേരള സമൂഹത്തിന് വേണ്ടി വെള്ളാപ്പള്ളി നൽകിയ സംഭാവനകളും നിസ്തുലമാണെന്നും ഇനിയും ഏറെ വർഷങ്ങൾ അദ്ദേഹത്തിന് പൊതു സേവന രംഗത്ത് തുടരാനാകട്ടെയെന്ന് രാജീവ് ചന്ദ്രശേഖർ ആശംസിച്ചു.

