Monday, December 22, 2025

മാവോയിസ്റ് കേസ്; ഓടി രക്ഷപെട്ട മൂന്നാമനെ തിരിച്ചറിഞ്ഞു

കോഴിക്കോട്: മാവോവാദി ബന്ധത്തിൽ, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നത്‌ മലപ്പുറം സ്വദേശിയായ ഉസ്മാനാണെന്നും, നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്.

Related Articles

Latest Articles