Saturday, May 18, 2024
spot_img

കേരള സര്‍വകലാശാല മാര്‍ക്ക്ദാനവിവാദം: പിന്നില്‍ മാഫിയയെന്ന് പ്രതിപക്ഷം നിയമസഭയില്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ദാന വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. സര്‍വകലാശാലയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ റോജി എം. ജോണ്‍ ആരോപിച്ചു. മാര്‍ക്ക്ദാനം ചെറിയ തട്ടിപ്പല്ല. വലിയ മാഫിയ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏതെങ്കിലും ഒരു വിദ്യാര്‍ഥിക്ക് മാത്രം മാര്‍ക്ക് നല്‍കുകയല്ല ചെയ്തിട്ടുള്ളത്. ബിസിഎ, ബികോം പരീക്ഷകളില്‍ 2016 മുതല്‍ 2019 വരെ നിരവധി വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പല തവണ മാര്‍ക്ക് തിരുത്തി. മോഡറേഷന്‍ വഴിയാണ് മാര്‍ക്ക് നല്‍കിയിട്ടുള്ളത്. തട്ടിപ്പ് കണ്ടെത്താന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഉന്നതവിദ്യാഭ്യാസവകുപ്പു മന്ത്രി കെ.ടി. ജലീല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ അന്തകനാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Related Articles

Latest Articles