തിരുവനന്തപുരം : ലൈംഗിക പീഡനകേസിൽ അറസ്റ്റ് തടയാനുള്ള നീക്കത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ആദ്യകേസിൽ ഹൈക്കോടതി രാഹുലിൻ്റെ അറസ്റ്റ് ഈ മാസം 15 വരെ തടഞ്ഞിരുന്നു. ഇതിനിടെയാണ് രണ്ടാമത്തെ ലൈംഗിക പീഡന കേസിലും രാഹുൽ മുൻകൂർ ജാമ്യഹർജി നൽകിയത്. തിരുവനന്തപുരം സെഷൽസ് കോടതി ജാമ്യാപേക്ഷ നൽകിയത്.
ആദ്യകേസിൽ പ്രാഥമികവാദം നടക്കുന്നിടെയായിരുന്നു രാഹുലിനെതിരെ രണ്ടാംകേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. പരാതിക്കാരിയുടെ മൊഴിയെടുക്കാത്തതും പരാതിയിൽ വ്യക്തതക്കുറവുള്ളതും കാരണം കൂടുതൽ അന്വേഷണം നടന്നിരുന്നില്ല. എങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റിനു സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ മുൻകൂർ ജാമ്യഹർജി നൽകിയത്. രണ്ടാമത്തെ കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതെന്നാണ് രാഹുൽ വാദിക്കുന്നത്.

