Sunday, November 15, 2026

വിദേശ ഫണ്ട് നിയന്ത്രണം ഇന്ത്യയുടെ ആഭ്യന്തര കാര്യം! എഫ്‌സിആർഎ ബില്ലിനെതിരെയുള്ള അമേരിക്കൻ എംപിയുടെ വിമർശനത്തിന് മറുപടിയുമായി ഭാരതം

ദില്ലി : എഫ്‌സിആർഎ ബില്ലിനെതിരെയുള്ള അമേരിക്കൻ എംപിയുടെ വിമർശനത്തിന് ചുട്ടമറുപടിയുമായി ഭാരതം. നിയമനിർമ്മാണങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളും വിദേശ ഫണ്ടുകളുടെ ഒഴുക്ക് കർശനമായി നിയന്ത്രിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ . ബില്ലിലെ വ്യവസ്ഥകൾ ദേവാലയങ്ങളും മതപരമായ ചാരിറ്റികളും ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുമെന്നും ഇത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും യുഎസ് കോൺഗ്രസ് അംഗം റിലി മൂർ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം.

ഇന്ത്യയിലെ സന്നദ്ധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മതപരമായ കൂട്ടായ്മകളും വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് നിയന്ത്രിക്കുന്നതാണ് എഫ്‌സിആർഎ നിയമം. രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്യുന്ന സംഘടനകളുടെ വിദേശ ഫണ്ടുകളും ആസ്തികളും കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ ഒരു നിയുക്ത അധികാരി നിയമിക്കുന്നതാണ് പുതിയ ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. 2019-നും 2022-നും ഇടയിൽ 13,520 സംഘടനകൾ 55,741 കോടി രൂപയുടെ വിദേശ സംഭാവനകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് നിലവിൽ 14,449 സംഘടനകൾക്ക് മാത്രമാണ് സജീവമായ എഫ്‌സിആർഎ രജിസ്ട്രേഷനുള്ളത്.

Related Articles

Latest Articles