Friday, November 6, 2026

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ ഒരുങ്ങി ഭാരതം. ബിലാസ്പൂർ-മണാലി-ലേ റെയിൽവേ പദ്ധതിയുടെ ഭാഗമായി തങ്‌ലങ് ലാ ചുരത്തിന് താഴെയാണ് ഈ ചരിത്രപരമായ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടുകൂടിയുള്ള ഭരണത്തിന് കീഴിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മറ്റൊരു സുവർണ്ണ അധ്യായം കൂടി കുറിക്കപ്പെടുകയാണ്.

ഹിമാചൽ പ്രദേശിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന 489 കിലോമീറ്റർ ദൈർഘ്യമുള്ള ഈ അതിവിപുലമായ ബ്രോഡ്‌ഗേജ് പദ്ധതിക്കായി ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് സജ്ജമാക്കിയിരിക്കുന്നത്. ദുർഘടമായ ഹിമാലയൻ മലനിരകളിലൂടെ കടന്നുപോകുന്ന ഈ പാതയിൽ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കാനായി ഇരുന്നൂറിലധികം കിലോമീറ്റർ തുരങ്കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിശൈത്യമുള്ള ശീതകാലത്തും റോഡ്-വ്യോമ ഗതാഗതങ്ങൾ തടസ്സപ്പെടുന്ന അതിർത്തി മേഖലകളിൽ വർഷം മുഴുവൻ തടസ്സമില്ലാത്ത ചരക്കുനീക്കത്തിനും സൈനിക നീക്കങ്ങൾക്കും ഈ റെയിൽവേ ലൈൻ വലിയ കരുത്താകും.

ലഡാക്കിലെ സുപ്രധാന സൈനിക ആസ്ഥാനങ്ങളിലേക്കും മുന്നേറ്റ നിരകളിലേക്കും ആയുധങ്ങളും ഭാരമേറിയ യുദ്ധോപകരണങ്ങളും അതിവേഗം എത്തിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നത് രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് മുതൽക്കൂട്ടാണ്. സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം പ്രദേശത്തെ വികസന കുതിപ്പിനും ഇത് ആക്കം കൂട്ടും.

Related Articles

Latest Articles