Monday, December 22, 2025

പൗരത്വ ഭേദഗതി; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്;മുസ്ലിം മത സംഘടകനകൾക്ക് പ്രേത്യേക ക്ഷണം

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെയുള്ള തുടര്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. മസ്കറ്റ് ഹോട്ടലില്‍ 11 മണിക്ക് നടക്കുന്ന യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ വിവിധ സംഘടന പ്രതിനിധികളും ഉണ്ടാകും. യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ടെങ്കിലും കെ.പി.സി.സി പ്രസിഡ‍ന്റ് പങ്കെടുക്കില്ല. നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ച മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കണമെന്ന സി.പി.എം നിര്‍ദേശം മുഖ്യമന്ത്രി യോഗത്തില്‍ അവതരിപ്പിച്ചേക്കും. ഇതില്‍ പ്രതിപക്ഷം എന്ത് നിലപാടെടുക്കുമെന്നതാണ് നിര്‍ണായകം.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ബിജെപിയും പങ്കെടുക്കും. ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച്‌ എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടു വരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം എന്നാൽ രാഷ്ട്രീയ കക്ഷികള്‍ക്ക് പുറമെ വിവിധ മുസ്ലിം മത സംഘടനകള്‍ക്കുള്ള ക്ഷണം അതിലെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് തുറന്ന് കാട്ടുന്നത് .

Related Articles

Latest Articles