Monday, November 9, 2026

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം തീപിടിത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം തീപിടിത്തം. ലോക് കല്യാൺ മാർഗ് കോംപ്ലക്‌സിലെ എസ്പിജി റിസപ്ഷൻ മേഖലയിൽ തിങ്കളാഴ്ച വൈകുന്നേരം 7.25നാണ് തീപിടിത്തമുണ്ടായത്.

ഒമ്പത് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ വസതിയിൽ തീപിടിത്തമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. ചെറിയ തീപിടിത്തമാണ് ഉണ്ടായത്. തീ പൂർണമായും നിയന്ത്രണ വിധേയമായതായും ട്വീറ്റിൽ പറയുന്നു.

Related Articles

Latest Articles