ശ്രീനഗർ: ജമ്മു കശ്മീരിൽ എംഎൽഎ ഹോസ്റ്റലിൽ കരുതൽ തടങ്കലിലായിരുന്ന അഞ്ച് മുൻ എം എൽ എമാരെ വിട്ടയച്ചു. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാക്കളായ പാന്‍പോർ, ഗുലാം നബി, ഇഷ്ഫാഖ് ജബ്ബാർ, യാസിർ റെഷി, ബഷിർ മിർ എന്നിവരെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി ഇവർ ശ്രീനഗറിലെ എംഎ റോഡിലുള്ള എംഎൽഎ ഹോസ്റ്റലിൽ തടങ്കലിലായിരുന്നു.
ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര നടപടിക്കു പിന്നാലെയാണ് ഇവർ കരുതൽ തടവിലായത്. ഹോട്ടലിൽ കഴിഞ്ഞിരുന്ന ഇവരെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി എംഎൽഎ ഹോസ്റ്റലിലേക്കു മാറ്റുകയായിരുന്നു. അതേസമയം നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി തുടങ്ങിയവർ ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുകയാണ്.

