Thursday, January 1, 2026

എസ്എൻഡിപി യിലെ ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശൻ, വലിച്ചു കീറി സുഭാഷ് വാസു

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി സുഭാഷ് വാസു. വെള്ളാപ്പള്ളിയും കുടുംബവും എസ്എന്‍ഡിപി യോഗത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സുഭാഷ് വാസു തുറന്നടിച്ചു.

ഒരു കോടി എണ്‍പത് ലക്ഷം രൂപ മാത്രമാണ് ആസ്തി എന്നാണ് തുഷാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പ് നല്‍കിയ സത്യവാംഗ്മൂലത്തില്‍ കാണിച്ചിട്ടുള്ളത്. എന്നാല്‍, തുഷാറിന് 500 കോടിയുടെ ആസ്തിയുണ്ട്. ഇതെങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കണം- അദ്ദേഹം പറഞ്ഞു.

പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായുള്ള താന്‍ ഇതുവരെ സാമ്പത്തിക ക്രമക്കേട് ഒന്നും നടത്തിയിട്ടില്ലെന്നു പറഞ്ഞ സുഭാഷ് വാസുശ്രീനാരായണീയരെ സേവിക്കുകയല്ല തുഷാറിന്റെ ലക്ഷ്യമെന്നും എസ്എന്‍ഡിപിയെ കൊണ്ട് ആര്‍ജിച്ച സമ്പത്ത് നഷ്ടപ്പെടുമോ എന്നാണ് തുഷാറിന്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മുമായി വെള്ളാപ്പള്ളിയും തുഷാറും ഒത്തുകളിച്ചെന്ന് തുറന്നടിച്ച സുഭാഷ് വാസു ഇരുവരും എന്‍ഡിഎയെ വഞ്ചിച്ചെന്നും പറഞ്ഞു. ആലപ്പുഴ, അരൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് കുതിരക്കച്ചവടം നടന്നത്. വെള്ളാപ്പള്ളിക്കും കുടുംബത്തിനും സിപിഎമ്മുമായി തെറ്റായ കൂട്ടുകെട്ടാണ് ഉള്ളത്- അദ്ദേഹം ആരോപിച്ചു.

താനാണ് ബിഡിജെഎസിന്റെ സ്ഥാപക പ്രസിഡന്റ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇനിയും തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വെള്ളാപ്പള്ളിയോ തുഷാറോ ഉന്നയിച്ചാല്‍ അവരുടെ കുടുംബത്തിലുള്ളവര്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതിവരുമെന്നും അത്തരം നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുഭാഷ് വാസു വ്യക്തമാക്കി.

Related Articles

Latest Articles