ദില്ലി: അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദില്ലി കോൺഗ്രസിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ഏറ്റവുമൊടുവിൽ ദില്ലി യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ജഗദീഷ് യാദവ് പാർട്ടി വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആം ആദ്മി എംപി സുശീൽ ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് ജഗദീഷ് യാദവ് ആംആദ്മിയിൽ ചേർന്നത്.
ജഗദീഷ് യാദവ് ദില്ലി ഒബിസി കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2015 നിയമസഭാ തെരഞ്ഞെടുപ്പിൽ രിതാലയിൽനിന്നു കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. നിലവിൽ കോൺഗ്രസ് പ്രകടന പത്രിക സമിതിയിലും തെരഞ്ഞെടുപ്പ് സമിതിയിലും പ്രവർത്തിച്ചു വരികയായിരുന്നു ജഗദീഷ് യാദവ്.