Saturday, December 13, 2025

ശശി തരൂരിന് വിദേശയാത്രക്ക് അനുമതി

ദില്ലി: കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂരിന് വിദേശ രാജ്യം സന്ദർശിക്കാൻ അനുമതി. ദിലി റോസ് അവന്യൂ കോടതിയാണ് തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി നൽകിയത്.

ഭാര്യയായിരുന്ന സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തരൂർ അന്വേഷണം നേരിടുന്നുണ്ട്. അതിനാലാണ് വിദേശത്തുപോകാൻ പ്രത്യേകാനുമതി വേണ്ടിവന്നത്. യു എ ഇ, ഫ്രാൻസ്, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി.

Related Articles

Latest Articles