Saturday, December 27, 2025

വെള്ളായണി ക്ഷേത്രോത്സവം ,വിശദീകരണവുമായി ഭാരവാഹികൾ

തിരുവനന്തപുരം :വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം നിർത്തിവച്ചു എന്ന പ്രചരണം തെറ്റാണെന്ന് ഉത്സവ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

രാജ്യത്ത് വ്യാപിച്ചു വരുന്ന കൊറോണ വൈറസ് ബാധയെ തുടർന്നാണ് ആചാരപരമായ ചടങ്ങുകൾ മുന്നറിയിപ്പോ പ്രചാരണമോ ഇല്ലാതെ നടത്തിയതെന്നും ഉത്സവ കമ്മിറ്റി അംഗങ്ങൾ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയും ഒഴിവാക്കിയിരുന്നു. ക്ഷേത്രോത്സവ ചടങ്ങുകൾ ചില മാറ്റങ്ങളോടെ നടത്തിയതായും ഇനിയുള്ള ചടങ്ങുകളും അത്തരത്തിൽ നടത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Related Articles

Latest Articles