Sunday, December 28, 2025

കൊറോണ: രോഗനിർണയം നടത്താൻ സ്വകാര്യ ഏജൻസിക്കും അനുമതി

ദില്ലി: കൊറോണ (കോവിഡ്-19) വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ഏജൻസികൾക്കും രോഗനിർണയ പരിശോധന നടത്താൻ അനുമതി. റോച്ചെ ഡയഗ്‌നോസ്റ്റിക്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (ഡി സി ജി ഐ) ലൈസൻസ് നൽകിയത്.

സ്വിസ് കമ്പനിയാണ് റോച്ചെ ഡയഗ്‌നോസ്റ്റിക്‌സ്. ഇതോടൊപ്പം മറ്റൊരു കമ്പനിക്കുകൂടി പരിശോധനാ അനുമതി നൽകാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. സ്വകാര്യ കമ്പനിയായ ബയോമെരിക്‌സ് ആണ് അനുമതി നേടാൻ സാധ്യതയെന്നാണ് വിവരം..

നിലവിൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ മാത്രമാണ് കൊറോണ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന സൗകര്യമുള്ളത്.

Related Articles

Latest Articles