Monday, December 22, 2025

മങ്കിയും ഡോങ്കിയും, ഒന്നിച്ചെത്തുന്നു

അഭിനാനന്ദും സലീഷ് സുബ്രഹ്മണ്യവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് മങ്കി ഡോങ്കി. ശ്രീരാം കാര്‍ത്തിക്, യുവിന, എം ആര്‍ കിഷോര്‍ കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വന്ദന, കാളി വെങ്കട്ട്, ബോസ് വെങ്കട്ട് എന്നിവരാണ് മറ്റ് താരങ്ങള്‍.

സൂരജ് എസ് കുറുപ്പ് ഈ ചിത്രത്തിനായി ഗാനങ്ങളും ബാക്ക് ഗ്രൗണ്ട സ്കോറും രചിക്കുന്നു. കൃഷ്ണനും റിസാല്‍ ജെയിനിയും യഥാക്രമം ഛായാഗ്രാഹകനും എഡിറ്ററുമാണ്. റൂബി ഫിലിംസിന്‍റെ ബാനറില്‍ ഹഷീര്‍ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Related Articles

Latest Articles