Wednesday, October 14, 2026

ശനിയാഴ്ച ചൈനയിൽ ദേശീയ ദുഃഖാചരണം

ബെ​യ്ജിം​ഗ്: കൊറോണ വൈറസ് രോഗം ബാധിച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രെ അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച ദേ​ശീ​യ ദുഃ​ഖാ​ച​ര​ണ​മാ​യി ആ​ച​രി​ക്കാ​ന്‍ ചൈ​ന ഒരുങ്ങുന്നു. ചൈ​നീ​സ് സ്റ്റേ​റ്റ് കൗ​ണ്‍​സി​ലാ​ണ് ഇതേ സംബന്ധിച്ച്‌ തീരുമാനം അ​റി​യി​ച്ച​ത്.

കോ​വി​ഡ് ദുരന്തത്തില്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​തെ​ന്ന് സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ വ്യക്തമാക്കി.വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ല്‍ 81,620 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 3,323 പേ​ര്‍ രോഗം ബാധിച്ച്‌ മ​രി​ക്കുകയും ചെയ്തു.

​ ഇ​ന്ന് 31 പു​തി​യ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Related Articles

Latest Articles