ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ നിരക്കിലും സുരക്ഷാ ആശങ്കകളിലും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ വിവരങ്ങളാണ് ഈ സര്‍വേയില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം പസഫിക് ദ്വീപ് രാഷ്ട്രമായ പാപ്പുവ ന്യൂ ഗിനിയയാണ് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
തുടര്‍ച്ചയായ കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന വെനസ്വേല, ഹെയ്തി, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. ഇവയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഹോണ്ടുറാസ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, സിറിയ, ജമൈക്ക, ഗയാന എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റു രാജ്യങ്ങള്‍.
പട്ടികയിലെ ഏറ്റവും ഉയര്‍ന്ന ക്രൈം നിരക്കുള്ള ആദ്യ 10 രാജ്യങ്ങളില്‍ ഏഷ്യയില്‍ നിന്ന് രണ്ട് രാജ്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അഫ്ഗാനിസ്ഥാനും സിറിയയുമാണ് ഏഷ്യന്‍ വന്‍കരയില്‍ നിന്ന് ഏറ്റവും അപകടകരമായ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍.

