Monday, December 22, 2025

കുവൈറ്റിൽ മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഒരു മലയാളി നഴ്‌സിന് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് പരിശോധനയിലാണ് അബ്ബാസിയയിലെ താമസക്കാരിയായ നേഴ്സിന് കൊറോണാ കണ്ടുപിടിച്ചത്. പത്തനംതിട്ട റാന്നി സ്വദേശിയാണ് നേഴ്സ്.

ഒരാഴ്ചയായി ഇവര്‍ക്ക് പനിയും തൊണ്ട വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണു ജിലീബ് ശുയൂഖിലെ ഹെല്‍ത്ത് സെന്ററില്‍ ഇവര്‍ ചികില്‍സ തേടിയെത്തിയത്.

പരിശോധനയില്‍കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ഇവരെ ഫര്‍വ്വാനിയ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

Related Articles

Latest Articles